നിങ്ങൾക്കും കൂൺ വളർത്താം

പൊതുധാരണ തിരിച്ചാണെങ്കിലും , സത്യത്തിൽ കൂൺ കൃഷി അനായാസമാണ്; കൂൺ കൃഷി ഒരു ചെറിയ പ്രദേശം മാത്രമേ എടുക്കൂ. ശരിയായ രീതിയിൽ ചെയ്താൽ, കുറഞ്ഞ പരിപാലനം കൊണ്ട് വർഷം മുഴുവനും വിളവ് ലഭിക്കുന്ന ലാഭകരമായ ഒരു കൃഷിയാണിത്.

Leenas

Our Products

ഞങ്ങൾക്ക് നിങ്ങളെ എങ്ങനെ സഹായിക്കാനാകും

മറ്റ് കൂൺ കൺസൾട്ടന്റുമാരിൽ നിന്ന് വ്യത്യസ്തമായി, കൂൺ ബിസിനസിൻറെ സമ്പൂർണ്ണ ജീവിത ചക്രം കണ്ട ഒരേയൊരു ഹൈടെക് കൂൺ ഫാം കൺസൾട്ടന്റുമാരാണ് ഞങ്ങൾ. ഞങ്ങൾക്ക് സ്വന്തം ഹൈടെക് ഫാം, സ്പോൺ ലാബ് എന്നിവ ഉണ്ട്, ഞങ്ങൾ ഞങ്ങളുടെ കൂൺ കൃഷി ചെയ്യുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. കൂൺകൃഷി , വിത്തുല്പാദനം , കൂൺ ബെഡ് സപ്ലൈ , കൂൺകൃഷി ട്രെയിനിങ് ,ഫാം നിർമിച്ചു കൊടുക്കൽ , ഫാം നിർമാണത്തിന് നിർദ്ദേശ്ശങ്ങൾ കൊടുക്കൽ എന്നിങ്ങനെ കൂൺകൃഷിയുടെ സർവ്വ വശങ്ങളും ചെയ്യുന്ന കേരളത്തിലെ ഒരേ ഒരു ഗ്രൂപ്പ് ഞങ്ങൾ മാത്രമാണ്.

കൂൺ വിത്ത് അഥവാ സ്പോൺ

കൂണിൻ്റെ വളർച്ചയും ഗുണനിലവാരവും കൂൺ വിത്തിൻ്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. ഗുണമേന്മയുള്ള വിത്തിന്റെ ലഭ്യതക്കുറവാണ് കൂൺ കർഷകൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‍നം . ലീനാസ് മഷ്‌റൂമിൽ, പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച വിവിധയിനം കൂൺ വിത്തുകൾ പരീക്ഷിക്കുന്നു, അതിൽ നിന്നും തിരഞ്ഞെടുത്ത മികച്ച ശേഷിയുള്ള മഷ്‌റൂം വിത്തിനങ്ങളിൽ നിന്നും ഒന്നാം തലമുറ കൂൺ വിത്തുകൾ ഞങ്ങളുടെ സ്വന്തംകൂൺ കൃഷിക്കായി തിരഞ്ഞെടുക്കുന്നു . വർഷം മുഴുവനും ഉയർന്ന ഗുണമേന്മയുള്ള കൂൺ വിളവെടുക്കാൻ ഞങ്ങളുടെ ഫാമിൽ ഈ വിത്ത് ഉപയോഗിക്കുന്നു. മികച്ച വിത്തിനങ്ങളെ തിരിച്ചറിയുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ഞങ്ങളുടെ ശ്രമത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ തരം കൂണുകൾ ഞങ്ങൾ നിരന്തരം പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഗുണനിലവാരം ഉള്ള ഈ വിത്തുകളുടെ സപ്ലൈയും ഞങ്ങൾ ചെയ്യുന്നു.

കൂൺ കൃഷിയുടെ പ്രായോഗികവശങ്ങൾ

ഏതൊരു ബിസിനസ്സിലും വിജയിക്കാൻ, പ്രത്യേകിച്ച് കൂൺ കൃഷിയിൽ, അതിൽ സംഭവിക്കാവുന്ന വിവിധ വെല്ലുവിളികളെക്കുറിച്ച് നിങ്ങള്ക്ക് ശരിയായ ധാരണ വേണം . എങ്കിലേ അവയെ അഭിമുഖീകരിക്കാനും അതിജീവിക്കാനും സ്വയം തയ്യാറായിരിക്കാനാകൂ . ലീനാസ് മഷ്‌റൂമിന്റെ തുടക്കകാലത്ത് ഞങ്ങൾക്കും ചില തിരിച്ചടികൾ നേരിടേണ്ടി വന്നു, അതിൽ നിന്നും പഠിച്ച പാഠങ്ങൾ കൊണ്ട് , പുതുതായി കൂൺ കൃഷി തുടങ്ങുന്ന ചെറുകിട കർഷകർക്ക് ആവശ്യമായ പരിശീലനം ഞങ്ങൾ വർഷങ്ങളായി നൽകി വരുന്നു. കൂൺ കൃഷി , വിപണനം എന്നിവയിൽ ഞങ്ങളുടെ ഒരു ദശാബ്ദത്തെ വൈദഗ്ധ്യവും അറിവും ട്രെയിനിങ് വഴിയും , ഫാം പണിതുകൊടുക്കൽ , കൺസൾട്ടൻസി സേവനങ്ങളിലൂടെയും ഞങ്ങൾ പകർന്നു നൽകുന്നു . അതിലൂടെ അനാവശ്യമായ നഷ്ടങ്ങളിൽ നിന്നും തിരിച്ചടികളിൽ നിന്നും രക്ഷപെട്ട് , വിജയകരമായ കൂൺ കൃഷിയിലേക്കുള്ള പാതയിൽ നിങ്ങളെ എത്തിക്കാനും ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും.

You can easily get Fresh Mushrooms and You can also get a mushroom bed for beginners who want to get into mushroom cultivation. Beginners will have less workload and get best mushrooms easily. Additionally mushroom seeds can be obtained from Leena's Mushroom farm's at reasonable rates
Retheesh Sivan
Happy to state that he is one of my best trainees , very sincere and hard working. No doubt to say that this is the best lab and high tech mushroom production unit in Kerala.I have visited several times his lab and production units .He is really extending a great service to the people nearby by distributing quality farm fresh mushrooms and spawn.I wish him all the best
A V Mathew
Fresh Mushroom. Excellent Quality .Produced in very closed hygiene environment. Appreciate the effort for quality and perfection.
Mathews George Viruppamattam