എളുപ്പത്തിലുള്ള കൂൺ റെസിപ്പീസ്

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കൂൺ വിഭവങ്ങൾ .

നാടൻ കൂൺ കറി

naadan mushroom curry

  1. ചേരുവകൾ
  2. കൂൺ- 100 ഗ്രാം
  3. സവാള- 1
  4. തക്കാളി- 1
  5. പച്ചമുളക്- 2
  6. ഉപ്പ് -ആവിശ്യത്തിന്
  7. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2ടേബിൾസ്പൂൺ.

കുക്കിംഗ്‌ ഓയിലിൽ അരപ്പിനുള്ള ചേരുവകൾ എല്ലാം ചേർത്ത് നന്നായി വറുത്ത് മഷിപോലെ അരച്ചെടുക്കണം. ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള, തക്കാളി, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ഉപ്പ് പാകത്തിന് ചേർക്കുക. ഇവ നന്നായി വഴറ്റിയ ശേഷം അരച്ചുവെച്ചിരിക്കുന്ന മിശ്രിതം ഇതിലേക്ക് ചേർക്കുക വേണമെങ്കിൽ അല്പം വെള്ളം കുടി ചേർത്ത് കൊടുക്കാം. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കൂൺ ചേർത്ത് ഇളക്കി മൂടി വെക്കുക. കൂൺ വെന്തുകഴിഞ്ഞാൽ അപ്പത്തിനും ചോറിനും കൂടി കഴിക്കാൻ ആയി നാടൻ കൂൺ കറി തയ്യാർ.

കൂൺ സ്‌റ്റൂ

Mushroom Stew , കൂൺ സ്റ്റൂ

ചേരുവകൾ

  1. കൂൺ- 200 ഗ്രാം
  2. ഉരുളകിഴങ്ങ്- 3-4 എണ്ണം
  3. സവാള- 2 എണ്ണം
  4. ക്യാരറ്റ്- 1
  5. പച്ചപട്ടാണി- കുറച്ച്
  6. പച്ചമുളക്- 6-7 എണ്ണം
  7. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 2 ടേബിൾസ്പൂൺ
  8. കറിവേപ്പില- 1 ഇതൾ
  9. തേങ്ങാപ്പാൽ- 3 കപ്പ്‌ (ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും ചേർത്ത്)
  10. കുരുമുളക്പൊടി-2 ടീസ്പൂൺ
  11. പട്ട, ഗ്രാമ്പു, ഏലക്ക, താക്കോലം- 2 എണ്ണം വീതം
  12. ഉപ്പ്- ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളകിഴങ്ങ്, ക്യാരറ്റ്, പച്ചപട്ടാണി എന്നിവ പ്രത്യേകം ഉപ്പിട്ട് വേവിക്കുക. സവാള, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, പട്ട, ഗ്രാമ്പു ഏലക്ക, തക്കാലോം എന്നിവ ചേർത്ത് നന്നായി എണ്ണയിൽ വഴറ്റിയെടുക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന കൂൺ ഇട്ട് വഴറ്റി ആവിശ്യത്തിന് ഉപ്പ്, കുരുമുളകുപൊടിയും ചേർക്കുക. കൂൺ വെന്തുകഴിയുമ്പോൾ ഇതിലേക്ക് വേവിച്ചുവച്ച പച്ചക്കറികൾ ചേർത്ത് ഇളക്കുക. ശേഷം തേങ്ങാപ്പാൽ ഒഴിച്ചു തിളവന്ന ഉടനെ വാങ്ങുക. കൂൺസ്റ്റൂ തയ്യാർ.

കൂൺ കട്ലറ്റ്

കൂൺ കട്ലറ്റ് , mushroom cutlet

ചേരുവകൾ
  1. കൂൺ അരിഞ്ഞത്- 200 ഗ്രാം
  2. പുഴുങ്ങിയ ഉരുളകിഴങ്ങ്- 200 ഗ്രാം
  3. സവാള അരിഞ്ഞത്- 2 എണ്ണം
  4. പച്ചമുളക് അരിഞ്ഞത്- 4-5 എണ്ണം
  5. ഗരമസാല- അര ടേബിൾസ്പൂൺ
  6. കുരുമുളക്പൊടി- അര ടീസ്പൂൺ
  7. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾസ്പൂൺ
  8. മുട്ട- 1
  9. ഉപ്പ്- ആവിശ്യത്തിന്
  10. കറിവേപ്പില ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ഉരുളകിഴങ്ങ് ഉപ്പിട്ട് പുഴുങ്ങി പൊടിച്ചെടുക്കുക. സവാള, പച്ചമുളക്, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ എണ്ണയിൽ വഴറ്റിയെടുക്കുക. ഇതിലേക്ക് അറിഞ്ഞുവെച്ചിരിക്കുന്ന കൂൺ ഇട്ട് വഴറ്റുക ശേഷം ആവിശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, ഗരം മസാലപ്പൊടിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് പൊടിച്ചുവെച്ച ഉരുളകിഴങ്ങ് വേവിച്ചതും ചേർത്ത് നന്നായി കുഴച്ചെടുക്കണം. ചെറിയ ഉരുളകളായി ഉരുട്ടി കട്ലെറ്റിന്റെ അകൃതിയിൽ രൂപപ്പെടുത്തി അടിച്ചു പതച്ച മുട്ടയിൽ മുക്കി, റൊട്ടിപ്പൊടി പുരട്ടി എണ്ണയിൽ വറുത്തെടുത്താൽ കട്ലറ്റ് തയ്യാർ.

കൂൺ ഓംലറ്റ്

കൂൺ ഓംലറ്റ്, Mushroom omelet

  1. ചേരുവകൾ
  2. കൂൺ അരിഞ്ഞത്- 50 ഗ്രാം
  3. മുട്ട- ഒരെണ്ണം
  4. പാൽ- ഒരു ചെറിയ കരണ്ടി
  5. എണ്ണ, ഉപ്പ്, കുരുമുളകുപൊടി- പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി ഉള്ളി, പച്ചമുളക്, കൂൺ അരിഞ്ഞത് എന്നിവ അല്പം എണ്ണയിൽ വഴറ്റിയെടുക്കണം. ഇതിൽ മുട്ട അടിച്ചു ചേർത്ത് പാലും, കുരുമുളകുപൊടിയും ഉപ്പും കറിവേപ്പിലയും പാകത്തിന് ചേർത്ത് നന്നായി പതപ്പിച്ച് ഓംലറ്റ് ഉണ്ടാക്കാം.

കൂൺ ഫ്രൈ

കൂൺ ഫ്രൈ , Mushroom Fry

  1. ചേരുവകൾ
  2. കൂൺ അരിഞ്ഞത്- 2 കപ്പ്‌
  3. സവാള അരിഞ്ഞത്- അര കപ്പ്‌
  4. മല്ലിപ്പൊടി- 1 ടീസ്പൂൺ
  5. മുളക്പൊടി- 1 ടീസ്പൂൺ
  6. ഞ്ഞൾപ്പൊടി- അര ടീസ്പൂൺ
  7. ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ
  8. കടുക്- 1 ടീസ്പൂൺ
  9. കുരുമുളക് ചതച്ചത്- അര ടീസ്പൂൺ
  10. എണ്ണ- അര ടീസ്പൂൺ
  11. ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ഒന്നിച്ച് അരച്ചെടുക്കണം. പിന്നീട് കൂൺ അരിഞ്ഞതും, ഇഞ്ചിയും, കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കണം. ഇതിന്റെ കൂടെ പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കണം. എണ്ണയിൽ കടുക് പൊട്ടിച്ച് ഉള്ളി അരിഞ്ഞത് വഴറ്റിയെടുക്കണം. കുരുമുളക് ചതച്ചത് കൂടി ചേർത്ത് വെള്ളം വറ്റുന്നത് വരെ ഫ്രൈ ചെയ്തെടുത്തു ഉപയോഗിക്കാം